
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഘാനയും ഒപ്പത്തിനൊപ്പം.ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഗോൾ അടിച്ചിട്ടില്ല. ക്രൊയേഷ്യക്കെതിരെ വിജയകരമായി പരീക്ഷിച്ച 4-2-3-1 രീതിയിൽ തന്നെയാണ് ഇന്നും കളിക്കാരെ ഇംഗ്ലണ്ട് വിന്യസിപ്പിച്ചത്. സൂപ്പർതാരവും ടീമിന്റെ നായകനുമായ ഹാരി കെയ്ൻ കുന്തമുനയായുള്ള ടീമിന്റെ അക്രമണനിരയിൽ ജൂഡ് ബില്ലിങ്‌ഹാമും നിലയുറപ്പിച്ചിട്ടുണ്ട്, മറുവശത്ത് 5-4-1 ഫോർമേഷനാണ് ഘാന സ്വീകരിച്ചത്.
Also Read: ചരിത്രം കുറിച്ച് റൊണാൾഡോ; ഉസ്‌ബെക്കിസ്ഥാനെതിരെ ആധിപത്യം ഉറപ്പിച്ച് പറങ്കിപ്പട
എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും വലിയ ചലനം സൃഷ്ടിക്കാനായില്ല. ഇംഗ്ലണ്ട് കൂടുതൽ ആക്രമിച്ചു കളിച്ചെങ്കിലും പ്രതിരോധാത്മക സമീപനം സ്വീകരിച്ച ആഫ്രിക്കൻ പടയെ കുലുക്കാനായില്ല. കളിയുടെ സിംഹഭാഗം സമയത്തും പന്ത് നിയന്ത്രിച്ച ഇംഗ്ലണ്ട് ഗോൾ വല ലക്ഷ്യമാക്കി ആറ് ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യ കണ്ടില്ല. അതേസമയം ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് ഒരു ഷോട്ട് പോലും ഘാന ഇതുവരെ പായിച്ചിട്ടില്ല.
FIFA World Cup 2026: England and Ghana fail to score in the first half
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

