
ഫിഫ ലോകകപ്പിലെ ഏറ്റവും നിർണ്ണായകമായ നോക്കൗട്ട് മത്സരങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇപ്പോൾ തന്നെ രണ്ടു മത്സരങ്ങൾ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങിക്കഴിഞ്ഞു. റൗണ്ട് ഓഫ് 32 വിലെ ജർമനി–പരാഗ്വേ, നെതർലൻഡ്സ് – മൊറോക്കോ മത്സരങ്ങൽ നിശ്ചിത സമയവും കടന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടിരുന്നു.
എക്സ്ട്രാ ടൈം
ഒരു ഫുട്ബോൾ മത്സരത്തിന്റെ നിശ്ചിത സമയമായ 90 മിനുട്ടുകൾ കഴിഞ്ഞിട്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണെങ്കിൽ മത്സരത്തിനു വ്യക്തമായ വിജയിയെ കണ്ടെത്തതാണ് കുറച്ച് അധിക സമയം കൂടി മത്സരം നടത്തപ്പെടും. ഇങ്ങനെ ലഭിക്കുന്ന അധിക സമയത്തെ ആണ് എക്സ്ട്രാ ടൈം എന്ന് പറയുക. നിലവിൽ അരമണിക്കൂർ ആണ് എക്സ്ട്രാ ടൈമിന്റെ ദൈർഘ്യം. 15 മിനുട്ട് വീതമുള്ള രണ്ടു തുല്യ പകുതികളായി എക്സ്ട്രാ ടൈമിലെ വിഭജിച്ചിരിക്കുന്നു. പകുതി സമയത്ത്, 90 മിനിറ്റ് മത്സരത്തിൽ ചെയ്യുന്നതുപോലെ ടീമുകൾ വശങ്ങൾ മാറുന്നു.
പെനാൽറ്റി ഷൂട്ടൗട്ട്
എന്നാൽ എക്സ്ട്രാടൈമിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണെങ്കിൽ ഇരു ടീമുകൾക്കും അഞ്ചു വീതം പെനാൽറ്റികൾ ലഭിക്കും. എക്സ്ട്രാ ടൈമിന്റെ അവസാനം കളത്തിൽ ഉണ്ടായിരുന്ന ഗോളി അടക്കമുള്ള കളിക്കാർക്ക് പെനാൽറ്റി എടുക്കാം. ഷൂട്ട് ഔട്ടിന് മുൻപ് ടോസ്സിലൂടെ റഫറി ഷൂട്ട് ഔട്ട് നടത്തുന്ന പോസ്റ്റ് ഏതെന്നും ഏത് ടീം ആരു ആദ്യം പെനാൽറ്റി എടുക്കുമെന്നും തീരുമാനിക്കും. ഷൂട്ട് ഔട്ടിലും വിജയിയെ കണ്ടെത്തുവാൻ ആയില്ലെങ്കിൽ വ്യക്തമായ ഒരു വിജയിയെ കണ്ടെത്തുന്നത് വരെ പെനാൽറ്റി ഷൂട്ട് ഔട്ട് തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

