ഫിഫ ലോകകപ്പിലെ ആദ്യ ക്വാർട്ടർഫൈനലിൽ കരുത്തരായ മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് സെമിയിലെത്തിയത്. നായകൻ കിലിയൻ എംബപ്പേയും ഔസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടുന്നത്. 2018ൽ കിരീടം നേടിയ അവർ കഴിഞ്ഞ തവണ കൈലാഷ് പോരാട്ടത്തിൽ അർജന്റീനയോട് തോൽവി വഴങ്ങിയിരുന്നു.
മത്സരത്തിന്റെ ആദ്യപകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ എംബപ്പേയാണ് രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത്. ഫ്രഞ്ച് നായകനെ നൗസൈർ മസ്രൗയി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പക്ഷെ മൊറോക്കോയുടെ ഗോളി ബൗനൂനു കൃത്യമായി ചാടി തടഞ്ഞു.
A third straight Semi-final secured for France. 🇫🇷#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 9, 2026
എന്നാൽ കളിയുടെ 60ആം മിനുട്ടിൽ ഒരു മഴവിൽ ഷോട്ടോടെ എംബപ്പേ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പ്രായശ്ചിത്തം ചെയ്തു. ടൂർണമെന്റിലെ തന്റെ എട്ടാം ഗോൾ അടിച്ച താരം ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ആദ്യ ഗോളിന്റെ ഞെട്ടൽ മാറുനതിനു മുൻപ് 66ആം മിനുട്ടിൽ ഫ്രാൻസ് മൊറോക്കോയുടെ ഗോൾവല വീണ്ടും കുലുക്കി. എംബാപ്പയിൽ നിന്നും ലഭിച്ച പന്ത് ഡെംബെലെ കൃത്യമായി വലയിലാക്കി. സെമിഫൈനലിൽ ഫ്രാൻസ് സ്പെയിനിനെയോ ബെൽജിയത്തെയോ നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

