ഫിഫ ലോകകപ്പ് 2026: ഇരട്ട ഗോളുമായി തിളങ്ങി ഹാരി കെയ്‌ൻ; കോംഗോയെ തകർത്ത് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

kane

ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കോംഗോയെ ഒപിന്നിൽ നിന്ന് വന്നു തകർത്ത് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് എതിരാളികളെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ബ്രയാൻ സിപെംഗ നേടിയ ഗോളിലൂടെ മുന്നിലെത്തിയ കോംഗോയെ തകർത്തത് ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകൾ ആണ്.

ആദ്യ പകുതിയിലാണ് ഗാലറിയിൽ അലറിവിളിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ആരാധകരെ നിശ്ശബ്ദരാക്കി കോംഗോ മുന്നിലെത്തിയത്. ഏഴാം മിനുട്ടിൽ ചാൻസൽ എംബിഇമ്പയിൽ നിന്ന് പാസ്സ് സ്വീകരിച്ച സിപെംഗ ഇടതുകാലിൽ ലഭിച്ചന്ത് വലതു കാലിലേക്ക് നീക്കി ബോക്സിനുള്ളിലേക്കു കുതിച്ചു. തുടർന്ന് അദ്ദേഹം എടുത്ത ഷോട്ട് പോസ്റ്റിൽ കയറുന്നത് നോക്കി നിൽക്കാനേ ഗോളിക്ക് സാധിച്ചുള്ളൂ. സിപെംഗയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്.

ഞെട്ടിത്തരിച്ചു പോയ ഇംഗ്ലീഷ് പട പിന്നീട് തുടര്ച്ചയായി ഗോൾ മടക്കാൻ ശ്രമിച്ചു. അതിന്റെ ഫലം അവർക്ക് ലഭിക്കുന്നത് 75ആം മിനുട്ടിലാണ്. ആന്റണി ഗോർഡൻ ബോക്സിലേക്ക് നീട്ടിയ പന്തിൽ തല വച്ച ഹാരി കെയ്നിന് പിഴച്ചില്ല. അതുവരെ വിലയ്ക്ക് മുൻപിൽ മായാജാലം കാട്ടുകയായിരുന്ന കോംഗോ ഗോളി ലയണൽ എമ്പസ്സിയെ നിസ്സഹായനാക്കി പന്ത് വലയ്ക്കുള്ളിലായി.

എന്നാൽ കെയ്‌നിന്റെ വിളയാട്ടം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. 86ആം മിനുട്ടിൽ വീണ്ടും ആന്റണി ഗോർഡന്റെ കാലുകളിൽ നിന്ന് പന്ത് സ്വീകരിച്ച കെയ്‌ പെനാൽറ്റി ബോക്സിലേക്ക് മുന്നേറിയ ശേഷം തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ മേൽക്കൂരയി പതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News