
സ്വിറ്റസർലന്റിനെതിരായ ലോകകപ്പ് ക്വാർട്ടർഫൈനലിൽ താൻ ധരിച്ചിരുന്ന ഷർട്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയിൽ നിന്നും ഏറ്റുവാങ്ങിയത് ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ ബാജിയോ.യുവന്റസിന്റെയും ഇറ്റലിയുടെയും ആക്രമണ നിരയുടെ കുന്തമുനയായിരുന്ന മുൻ ബാലൺ ഡി ഓർ ജേതാവ് തന്നെയാണ് വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.
ഷർട്ടിന്റെ കൈമാറ്റം ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധവും കൂടിയാണ് അനാവരണം ചെയ്തത്. മുൻപ് ബാഴ്‌സലോണയിൽ മെസ്സിയുടെ പരിശീലകനായിരുന്ന പെപ് ഗാർഡിയോളയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ബാജിയോ. ബാജിയോയും ഗാർഡിയോളയും ഒരുമിച്ച് ഇറ്റാലിയൻ ക്ലബായ ബ്രേഷ്യായ്ക്ക് വേണ്ടി ഒരേസമയം പന്ത് തട്ടിയിരുന്നു.
View this post on Instagram
ഇതിനു മുൻപ് അവസാനമായി അമേരിക്കയിൽ ലോകകപ്പ് നടന്ന 1994ൽ അസൂറികളെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം പക്ഷെ ഫൈനലിൽ ബ്രസീലിനെതിരെ നിർണ്ണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ടൂർണമെന്റിലെ ദുരന്ത നായകനായി.
FIFA World Cup 2026: Italian legend receives Messi's jersey after quarter-final
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

