
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിൽ കരുത്തരായ സ്വീഡനെ സമനിലയിൽ തളച്ച് ഏഷ്യൻ ശക്തികളായ ജപ്പാൻ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ഡാലസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ഇരു റ്റീമികളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. തിങ്കളാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബ്രസീലാണ് ജപ്പാന്റെ എതിരാളികൾ. മൂന്നാം സ്ഥാനത്തെത്തിയ സ്വീഡനും അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായ നെതർലാൻഡ്‌സും നോക്കൗട്ട് റൗണ്ടിൽ എത്തി.
മത്സരത്തിൽ 3-4-3 ഫോർമേഷനിൽ ഇറങ്ങിയ ജപ്പാനും 3-4-1-2 ഏറെക്കുറെ സമാനമായ യുദ്ധമുറയാണ് കളിയിലുടനീളം പുറത്തെടുത്തത്. ആക്രമണങ്ങളും പ്രത്യാകർമ്മങ്ങളും നിറഞ്ഞ ആദ്യ പകുതിയിൽ ഇരു കൂട്ടർക്കും ഗോൾ നേടാനായില്ല, എന്നാൽ രണ്ടാം പകുതിയിൽ ചിത്രം മാറി. കളിയുടെ 56ആം മിനുട്ടിൽ സ്വീഡനെ ഞെട്ടിച്ച് ജപ്പാൻ മുന്നിൽ എത്തി. ജപ്പാൻ താരങ്ങളുടെ തുടർച്ചയായ പാസിങ്ങിന്റെ അവസാനം ലഭിച്ച പന്ത് ഡെയ്‌സൺ മെയ്ഡ സ്വീഡന്റെ വലയിൽ എത്തിച്ചു. എന്നാൽ ആറു മിനിട്ടുകൾക്ക് ശേഷം സ്വീഡൻ തിരിച്ചടിച്ചു.
Also Read: ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകർത്ത് നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ
വലതു വിങ്ങിൽ നിന്നും പന്തുമായെത്തിയ ആന്റണി എലംഗ അകത്തേക്ക് വെട്ടികയറി ഇടത് കാലു കൊണ്ട് തൊടുത്ത മഴവിൽ ഷോട്ട് ജപ്പാന്റെ വല കുലുക്കി. തുടർന്ന് ഇരു ടീമുകളും വിജയഗോളിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹെഡർ ഗോൾ ആകുമെന്ന് ഉറച്ച സ്വെയ്ഷ് താരം അലക്സാണ്ടർ ഇസാക്കിന്റെ ഷോട്ട് ജാപ്പനീസ് ഗഗോളിയുടെ കൈയ്യിൽ തട്ടി ബാറിൽ ഇടിച്ചു പുറത്തേക്ക് പോയത് ഭാഗ്യം കൊണ്ട് കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

