
സാൻഫ്രാൻസിസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ജെ മത്സരത്തിൽ ഇടവേളയ്ക്ക് പിരിയുമ്പോൾ ജോർദാനെതിരെ ഓസ്ട്രിയ ഒരു ഗോളിന് മുന്നിൽ. കളിയുടെ 20ആം മിനിട്ടിൽ ഷ്മിഡ് ആണ് ഓസ്ട്രിയയെ മുന്നിലെത്തിച്ചത്. ഷ്ക്ലാഗറിന്‍റെ പാസിൽനിന്നായിരുന്നു ജോർദാൻ ഗോളിയെ നിഷ്പ്രഭമാക്കിയ ഗോൾ പിറന്നത്.
കളിയുടെ തുടക്കം മുതൽ കരുത്തരായ ഓസ്ട്രിയ തന്നെയാണ് ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാനെതിരെ ആധിപത്യം പുലർത്തിയത്. എന്നാൽ മത്സരത്തിലെ ആദ്യ അവസരം ജോർദാനാണ് ഭിച്ചത്. അബു അൽ നാദിയും ക്യാപ്റ്റൻ ഹദ്ദാദും ചേർന്ന് നടത്തിയ നീക്കം പക്ഷേ ലക്ഷ്യം കണ്ടില്ല. പിന്നീടും ചില നല്ല മുന്നേറ്റങ്ങൾ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
അതേസമയം മറുവശത്ത്, പന്തടക്കത്തിലും പാസിലെ കൃത്യതയിലും ഓസ്ട്രേയി മുന്നിട്ടുനിന്നു. എന്നാൽ ആക്രമിച്ചുകളിച്ചതിൽ മുന്നിൽ ജോർദാൻ ആയിരുന്നു. എട്ടു തവണയാണ് അവർ ഗോളിനുവേണ്ടി ഷോട്ട് ഉതിർത്തത്. ഇതിൽ മൂന്നെണ്ണം ഓൺ ടാർജറ്റ് ഷോട്ടായിരുന്നു.
Also Read- മെസി വേട്ട…; അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന
ഓസ്ട്രിയ ലോകകപ്പിൽ ഏഷ്യയിൽ നിന്നുള്ള ഒരു രാജ്യത്തെ നേരിടുന്നത് ഇതാദ്യമായാണ്. കളിക്കുന്ന ആദ്യ ലോകകപ്പിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് മുന്നേറുകയെന്ന 1994-ലെ സൗദി അറേബ്യയുടെ റെക്കോർഡിനൊപ്പമെത്താനാണ് ജോർദാൻ ഇത്തവണ ലക്ഷ്യമിടുന്നത്. 1998-ന് ശേഷം ആദ്യമായാണ് ഓസ്ട്രിയ ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ അവസാന ഒമ്പത് മത്സരങ്ങളിൽ നിന്ന് അവർ ഒരു വിജയം മാത്രമേ നേടിയിട്ടുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

