
ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ച മെക്സിക്കോ സിറ്റിയിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിൽ ആദ്യമായ് മൂന്ന് രാജ്യങ്ങൾ സംയുക്തമായിആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂലൈ 19-ന് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ വച്ച് നടക്കും. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 48 രാജ്യങ്ങൾ ആണ് പങ്കെടുക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങളാണ് ഇത്തവണ നടക്കുക.

അമേരിക്കൻ സമയക്രമം കാരണം ഇന്ത്യൻ ആരാധകർക്ക് മിക്ക മത്സരങ്ങളും അർധരാത്രിയോടെയോ അതിന് ശേഷമോ കാണേണ്ടി വരും. ഇന്ത്യൻ സമയം രാത്രി 12.30-നാണ് മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിൽ ഉള്ള ആദ്യ പോരാട്ടം അരങ്ങേറുക. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വിവിധ ഡിടിഎച്ച്, കേബിൾ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാനാകും. കേരള വിഷൻ, ഡിഷ് ടിവി, സൺ ഡയറക്ട്, ഏഷ്യാനെറ്റ് ഡിജിറ്റൽ ടിവി, എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റാ പ്ലേ എന്നിവയിൽ യുണൈറ്റഡ് 8 സ്പോർട്സ് ചാനലിലൂടെ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. കൂടാതെ, സീ ഗ്രൂപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ5 ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

