ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ പകുതിയിൽ മെക്സിക്കോ മുന്നിൽ; ടൂർണമെന്റിലെ ആദ്യ ഗോൾ നേടി ക്വിനോൺസ്

mexico

ഫിഫ ലോകകപ്പ് 2026-ലെ ഉൽഘാടന മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആതിഥേയരായ മെക്സിക്കോ ആഫ്രിക്കൻ കരുത്തന്മാരായക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടു നിൽക്കുന്നു.ചരിത്രമുറങ്ങുന്ന മെക്സിക്കോ സിറ്റിയിലെ പഴയ ആസ്റ്റെക സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ അലറിവിളിക്കുന്ന ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിർത്തിയാണ് കളിയുടെ ഒൻപതാം മിനുട്ടിൽ ടൂർണമെന്റിലെ ആദ്യ ഗോൾ പിറന്നത്. ദക്ഷിണാഫ്രിക്കൻ പെനാൽറ്റി ബോക്സിൽ നിരന്തരം സമ്മർദ്ദം സൃഷ്ടിച്ച ആതിഥേയർക്കായി ജൂലിയൻ ക്വിനോൺസാണ് ഗോൾ വല കുലുക്കിയത്.

ആദ്യ പകുതിയിൽ ഉടനീളം മികച്ച ആധിപത്യം ആണ് ആതിഥേയർ പുലർത്തിയത്. 4-1-2-3 ഫോമേനി കളിച്ച അവർ നിരന്തരം ദക്ഷിനാഫ്രിക്ക പെനാൽറ്റി ബോക്സിൽ അപകടം വിതച്ചു. ജിമെൻറ്സ്, ക്വിനോണ്സ്, അൽവറാഡോ സഖ്യത്തെ തടയാൻ അഞ്ചു പ്രതിരോധക്കാരെ അണിനിരത്തിയ ദക്ഷിണാഫ്രിക ബുദ്ധിമുട്ടി. 2010 ജൂൺ 11 ന് അന്നത്തെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News