ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് ഉജ്ജ്വല വിജയം; ദക്ഷിണാഫ്രിക്കയെ തകർത്തത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്

mex fifa world cup 2026

നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ന് ആരംഭിച്ച ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സികോയ്ക്ക് ഉജ്വല വിജയം. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എൺപതിനായിരത്തോളം ആരാധകരെ സാക്ഷി  നിർത്തി ലാറ്റിൻ അമേരിക്കൻ കരുത്തന്മാർ ദക്ഷിണാഫ്രിക്കയെ എതിരില്ലാതെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. കളിയുടെ ഒൻപതാം മിനുട്ടിൽ  ജൂലിയൻ ക്വിനോൺസ് ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ നേടി ആതിഥേയർക്ക് മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ സ്‌ട്രൈക്കർ റൗൾ ജിമെനെസ് ദക്ഷിണാഫ്രിക്കയുടെ ഗോൾ വല കുലുക്കി.

കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മെക്സിക്കോയ്‌ക്കെതിരെ അഞ്ചു പ്രതിരോധക്കാരെ അണിനിരത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ചു നിൽക്കാനായില്ല. നിരന്തരമായാ ആക്രമണങ്ങളുടെ ഫലം കളിയുടെ ഒൻപതാം മിനുട്ടിൽ തന്നെ ഉണ്ടായി. ഗോളിയിൽ നിന്നും ലഭിച്ച പന്ത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്കൻ താരം എറിക് ലിറ സ്‌ഫെഫെലോ സിത്തോളിൽ നിന്ന് അഡിഡാസ് ട്രിയോണ്ടയെ തട്ടിയെടുത്തു. അദ്ദേഹത്തിൽ നിന്നും പന്ത് ലഭിച്ച ക്വിനോൺസ് ബോക്സിനുള്ളിലേക്കു ഊർന്നിറങ്ങി ഒരു മികച്ച ഷോട്ടിലൂടെ ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ സ്വന്തമാക്കി.

Also read: ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ പകുതിയിൽ മെക്സിക്കോ മുന്നിൽ; ടൂർണമെന്റിലെ ആദ്യ ഗോൾ നേടി ക്വിനോൺസ്

ആദ്യ ഗോൾ ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ പിഴവിൽ നിന്നും ഉണ്ടായതാണെങ്കിൽ അടുത്ത് ഗോൾ മെക്സിക്കൻ മുന്നേറ്റനിരയുടെ മികവ് എടുത്ത് കാട്ടുന്നതായിരുന്നു. പന്തുമായി എതിരാളികളെ വെട്ടിച്ചു മുന്നേറിയ ജിമെനെസ് – ക്വിനോൺസ് ദ്വയത്തിൽ നിന്നും പന്ത് ലഭിച്ച റോബർട്ടോ അൽവാരാഡോ കരുത്തുറ്റ ഒരു ഷോട്ടോടെ ദക്ഷിണാഫ്രിക്കൻ ശവപ്പെട്ടിയിലെ അവസാന ആണിക്കല്ല് അടിച്ചു.

എന്നാൽ മത്സരത്തെ നാടകീയമാക്കിയത് ഗോളുകൾ മാത്രമല്ല കളിയിലെ പരുക്കൻ മുറകൾക്കു കൂടി വേണ്ടിയായിരുന്നു. മൂന്ന് താരങ്ങളാണ് ചുവപ്പ് കാർഡ് ഏറ്റുവാങ്ങി പുറത്തായത്. ഗോളിലേക്ക് കുതിച്ചുകയറുകയായിരുന്ന ജിമെനെസിനെ പെനാൽറ്റി ഏരിയയുടെ അരികിൽ വെച്ച് വീഴ്ത്തിയക്ഷിണാഫ്രിക്കൻ പ്രതിരോധ താരം സിത്തോൾ ആണ് ആദ്യം ചുവപ്പ് കാർഡ് കണ്ട് പുറത്തയത്. പിന്നാലെ സഹതാരം തെംബ സ്വാനെയും മെക്സിക്കോ സെന്റർ ബാക്ക് സീസർ മോണ്ടെസും ചുവപ്പ് കാർഡ് കണ്ട് മടങ്ങി.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News