ഫിഫ ലോകകപ്പ് 2026: ബ്രസീലിനെ സമനിലയിൽ കുരുക്കി മൊറോക്കോ

morocco

കാർലോ ആൻസലോട്ടിയുടെ കീഴിൽ ആറാം ലോകകപ്പ് ഉയർത്താൻ അമേരിക്കയിൽ എത്തിയ ബ്രസീലിനെ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ച് മൊറോക്കോ. ന്യൂയോർക്ക്-ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഇസ്മായിൽ സൈബാരിയിലൂടെ മൊറോക്കോയാണ് aആദ്യ ഗോൾ നേടിയത്. ബ്രാഹിം ഡിയാസിന്റെ മുന്നേറ്റത്തിൽ നിന്നെത്തിയ അവസരം സൈബാരി ഗോളി ആലിസൺ ഡെക്കറിന് മുകളിൽ കൂടി ചിപ്പ് ചെയ്ത് കൃത്യമായി വലയിലെത്തിച്ചു. എന്നാൽ മൊറോക്കോയുടെ മുൻതൂക്കം അധികനേരം നിലനിന്നില്ല. തുടക്കത്തിലേ പതർച്ചയിൽ നിന്നും കരകയറിയ മഞ്ഞപ്പട 32-ാം മിനുറ്റിൽ തിരിച്ചടിച്ചു. ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ വിനീഷ്യസ് ജൂനിയർ പെനാൽറ്റി ബോക്സിൽ പ്രതിരോധക്കാരനെ വെട്ടിച്ച് തൊടുത്ത മഴവിൽ ഷോട്ട് മൊറോക്കോയുടെ ഗോൾ വല കുലുക്കി.

തുടർന്ന് രണ്ടാം പകുതിയിൽ ബ്രസീലിന്റെ ആക്രമണങ്ങളും മൊറോക്കോയുടെ പ്രത്യാക്രമങ്ങളും ആവേശം വിതച്ചെങ്കിലും ഗോളിമാരുടെ മികവും പ്രതിരോധനിരയുടെ ക്ഷമയും കൂടുതൽ ഗോളുകൾ പിറക്കുന്നത് തടഞ്ഞു.ബ്രസീൽ അടുത്ത മത്സരത്തിൽ ഹെയ്തിയെയും മൊറോക്കോ സ്കോട്ട്ലൻഡിനെയും നേരിടും.

to be updated...

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News