
ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയെ പരാജയപ്പെടുത്തി മൊറോക്കോ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ഹൂസ്റ്റണിൽ നടന്ന പ്രീക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മോറോക്കോയുടെ വിജയം.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ അസെദീൻ ഔനാഹി നേടിയ ഇരട്ട ഗോളുകളും സൗഫിയാനെ റഹിമി ഇഞ്ചുറി ടൈമിൽ നേടിയ ഗോളുമാണ് മോറോക്കോയെ അവസാന എട്ടിൽ എത്തിച്ചത്.ജൂലൈ ഒൻപതിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അവർ പരാഗ്വേയെയോ ഫ്രാൻസിനെയോ നേരിടും.
Morocco secure their place in the last eight! 💫#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 4, 2026
കളിയുടെ അൻപതാം മിനുറ്റിൽ അഷ്‌റഫ് ഹക്കീമിയുടെ ഫ്രീ കിക്ക് കൃത്യമായി ഔനാഹിയുടെ കാലുകളിലെത്തി. തുടർന്ന് അദ്ദേഹം തൊടുത്ത ഷോട്ട് തടുക്കാൻ കാനഡയുടെ ഗോളിക്ക് കഴിഞ്ഞില്ല.മറുപടി ഗോളിനായി കാനഡ ശ്രമിക്കുന്നതിനിടയിൽ ഔനാഹി വീണ്ടും ഗോൾ അടിച്ചു. കാനഡയുടെ മുന്നേറ്റത്തിനിടയിൽ ലഭിച്ച പന്ത് ബ്രാഹിം ഡിയാസ് അത് ഔനാഹിക്ക് പാസ്സ് ചെയ്തു. പോസ്റ്റിലേക്ക് പന്ത് തൊടുത്ത ഔനാഹിക്ക് പിഴച്ചില്ല.ഒടുവിൽ ഇഞ്ചുറി ടൈമിൽ ആശ്വാസ ഗോളിനായി കാനഡ ശ്രമിക്കുന്നതിനിടയിൽ ബ്രാഹിം ഡിയാസ് നൽകിയ പന്തിൽ നിന്നും സൗഫിയാനെ റഹിമി മൊറോക്കോയുടെ മൂന്നാം ഗോൾ സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

