
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിലെ നെതർലൻഡ്സും ജപ്പാനും തമ്മിലുള്ള പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഡാലസ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ പന്തിന്റെ നിയത്രണത്തിൽ നെതെർലാൻഡ്‌സും ആക്രമണങ്ങളുടെ മൂർച്ചയിൽ ജപ്പാനും മുന്നിട്ടു നിന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത് നെതർലൻഡ്സ് ആയിരുന്നു.ഡോണിയൽ മാലന്റെ ശക്തമായ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ സിയോൻ സുസുക്കിയെ പരീക്ഷിച്ചു. കോഡി ഗാക്‌പോയും മാലനും ഡച്ച് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ, ഡൈസൻ മയേദയും ടകേഫുസ കുബോയും ജപ്പാന്റെ പ്രത്യാക്രമണങ്ങൾക്ക് കരുത്തായി.
FIFA World Cup 2026: Netherlands and Japan fail to score in first halfto be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

