
അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഏറ്റവുമധികം ഗോൾ നേടുന്ന ലോകകപ്പ് എന്ന റെക്കോർഡാണ് കുറിച്ചിരിക്കുന്നത്. 2022ൽ ഖത്തറിൽ കുറിച്ച 172 ഗോൾ എന്ന റെക്കോർഡ് ഇന്നത്തെ യുഎസ്എ-തുർക്കി മത്സരത്തിൽ മറികടന്നു. ഈ മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ ഓസ്റ്റൺ ട്രസ്റ്റി ഗോളടിച്ചതോടെ ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണം 173 ആയി.
2026 ലോകകപ്പിലെ 59ആമത്തെ മത്സരത്തിലാണ് ഈ റെക്കോർഡ് കുറിക്കപ്പെട്ടത്. ഓസ്റ്റിയുടെ ഗോളിന് പിന്നാലെ മൂന്ന് ഗോൾ കൂടി വന്നതോടെ ഈ ലോകകപ്പിലെ ഗോളുകളുടെ എണ്ണം 176 ആയി.
സാധാരണയിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ലോകകപ്പിൽ 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുൻവർഷങ്ങളിൽ ഇത് 32 ആയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഗ്രൂപ്പ് മത്സരങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ ഗോളുകളുടെ എണ്ണം കൂടാൻ ഇതും ഒരു കാരണമാണ്.
Also Read- ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ അമേരിക്കയ്ക്കൊപ്പം ഓസ്ട്രേലിയയും നോക്കൗട്ട് റൗണ്ടിൽ
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ 64 മത്സരങ്ങളിൽ നിന്നായി 172 ഗോളുകളാണ് പിറന്നത്. ഈ റെക്കോർഡാണ് ഇത്തവണ പഴങ്കഥയായത്. ഇത്തവണ ടീമുകൾ കൂടുതലായതുകൊണ്ടുതന്നെ 104 മത്സരങ്ങളുണ്ട്, ഖത്തർ 2022 ൽ കളിച്ച 64 മത്സരങ്ങളെ അപേക്ഷിച്ച് 40 മത്സരങ്ങൾ ഇത്തവണ കൂടുതലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

