ഫിഫ ലോകകപ്പ് 2026: ജയിച്ചു മുന്നേറാൻ സ്പെയിൻ, ചരിത്രം ആവർത്തിക്കാൻ ബെൽജിയം;ക്വാർട്ടർ ഫൈനലിൽ നാളെ തീ പാറും

bel vs spn

ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നാളെ മുൻ ചാമ്പ്യന്മാരും യൂറോ കപ്പ് ജേതാക്കളുമായ സ്പെയിൻ ബെൽജിയത്തെ നേരിടും. ലോസ് ഏഞ്ചൽസിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലെ വിജയി സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ നേരിടും.ഗ്രൂപ്പ് തലത്തിൽ അപരാജിതരായ ഇരു ടീമുകളും ഒന്നാം സ്ഥാനക്കാരായി നോക്ക് ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

എന്നാൽ അവിടെ നിന്നുള്ള യാത്ര ഇരു കൂട്ടർക്കും വ്യത്യസ്തമായിരുന്നു. റൗണ്ട് ഓഫ് 32 വി ഓസ്ട്രിയെ 3-0 നു തകർത്ത സ്പെയിൻ പ്രീക്വാർട്ടറിൽ കളിയുടെ അവസാന നിമിഷങ്ങളിൽ പകരക്കാരൻ മൈക്കേൽ മെറിനോയുടെ ഗോളിന്റെലത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറികടന്നു. അതേസമയം ബെൽജിയം ആദ്യ നോക്ക് ഔട്ട് മത്സരത്തിൽ സെനെഗലിനെതിരെ നന്നായി വിയർത്തു. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന അവർ എക്സ്ട്രാ ടൈമിലെ ഗോളിന്റെലത്തിൽ 3-2 നു വിജയിച്ചു. പ്രീക്വാർട്ടറിൽ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ മറികടന്നത്.

Also Read:കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം ശനിയാഴ്ച തിരുവനന്തപുരത്ത്

ബെൽജിയത്തെ സംബന്ധിച്ചടത്തോളം കെവിൻ ഡി ബ്രൂയ്ൻ , ഗോളി തിബോട്ട് കോർട്ടോയിസ്, റൊമേലു ലുക്കാക്കു എന്നിവരടങ്ങുന്ന സുവർണ്ണ തലമുറയ്ക്ക് ഒരു വലിയ നേട്ടം കൊയ്യാനുള്ള അവസാന അവസരമാണിത്. ഇതിനു മുൻപ് മൂന്നു ലോകകപ്പ് ക്വാർട്ടർഫൈനലുകൾ കളിച്ച ടീമിന് മൂന്നിൽ രണ്ട് തവണയും വിജയിക്കാനായി. ഇതിൽ 1986 അവർ പരാജയപ്പെടുത്തിയത് സ്പെയിനിനെ ആയിരുന്നുസ്പെയിൻ അവസാനമായി ക്വാർട്ടർ കടന്ന 2010ഇ അവർ കിരീട ജേതാക്കളുമായിരുന്നു. റോഡ്രിയും , പെഡ്രിയും ഡാനി ഓൾമോയും അടങ്ങുന്ന കരുത്തുറ്റ മധ്യനിരയും ലാമിനെ യമാ എന്ന വണ്ടർ കിഡ്ഡും അടങ്ങുന്ന സ്പാനിഷ് പടയ്ക്കാകും ജയാ സാധ്യത കൂടുതൽ.

FIFA World Cup 2026: Spain take on Belgium in Quarter-finals tomorrow
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News