
ലോകകപ്പിൽ സ്വീഡനോട് ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ ടുണീഷ്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകൻ സാബ്രി ലാമൂഷിയെ പുറത്താക്കി. ഗ്രൂപ്പ് എഫിലെ ഉദ്ഘാടന മത്സരത്തിൽ ടുണീഷ്യ 5-1ന് സ്വീഡനോട് തകർന്നതിന് ശേഷമാണ് ടുണീഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടി. 54-കാരനായ മുൻ ഫ്രഞ്ച് അന്താരാഷ്ട്ര താരമായ ലാമൂഷി ഈ വർഷം ജനുവരിയിലാണ് ടീമിന്റെ ചുമതലയേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ കീഴിൽ ടുണീഷ്യയ്ക്ക് അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് നേടാനായത്. ലോകകപ്പിന് മുന്നോടിയായ മത്സരങ്ങളിലും ടീം മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
സ്വീഡനെതിരായ മത്സരത്തിൽ പ്രതിരോധാത്മക തന്ത്രം പരീക്ഷിച്ചെങ്കിലും അത് പൂർണമായും പരാജയപ്പെട്ടു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന ടീം, സ്വീഡനുമുന്നിൽ തകർന്നടിയുകയായിരുന്നു. ലാമൂഷിക്ക് പകരം മുൻ ദേശീയ ടീം പരിശീലകനും സാങ്കേതിക ഡയറക്ടറുമായ മൊൻധർ കെബയർ ഇടക്കാല ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ ടുണീഷ്യ ജപ്പാനെ നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

