ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ അമേരിക്കൻ ആധിപത്യം; ഓസ്‌ട്രേലിയയ്ക്കെതിരെ രണ്ട് ഗോളിന് മുന്നിൽ

usa

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ആതിഥേയരായ അമേരിക്ക മുന്നിട്ടു നിൽക്കുന്നു. സിയാറ്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആതിഥേയർ മുന്നിട്ടു നിൽക്കുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാഗ്വയെ തകർത്ത അമേരിക്ക 4-2-3-1 ഫോർമേഷനിലും തുർക്കിയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയ 5-4-1 ഫോർമേഷനിലും ആണ് കളിക്കാനിറങ്ങിയത്.കളിയുടെ പതിനൊന്നാം മിനുട്ടിൽ കാമറൂൺ ബർഗസ് അടിച്ച സെൽഫ് ഗോളിലൂടെയാണ് അമേരിക്ക മുന്നിലെത്തിയത്. പന്തുമായി ഇരച്ചുകയറിയ അമേരിക്കൻ മുന്നേറ്റനിര താരങ്ങളിൽ നിന്നും ഗോൾ വല ലക്ഷ്യമാക്കി വന്ന പാസ്സ് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് അബദ്ധത്തിൽ വലയിലായത്.

Also Read:ലോകകപ്പിൽ ബ്രസീലിനെതിരെ പന്ത് തട്ടാൻ മുൻ ബ്ലാസ്റ്റേഴ്സ് താരവും; ആശംസകൾ നേർന്ന് സി കെ വിനീത്

തൊട്ടുപിന്നാലെ ലഭിച്ച ഗോൾ അവസരം ഓസ്‌ട്രേലിയയ്ക്ക് മുതലാക്കാനായില്ല. തുടർന്ന് ആദ്യപകുതിയിൽ ഉടനീളം കണ്ടത് അമേരിക്കയുടെ ഒന്നിന് പുറകെ ഒന്ന് എന്ന നിലയിലുള്ള അമേരിക്കൻ മുന്നേറ്റം ആയിരുന്നു. ഒടുവിൽ 43ആം മിനുട്ടിൽ ഫ്രീമാൻ അമേരിക്കയുടെ ലീഡ് ഇരട്ടിയാക്കി. പെനാൾറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനു പിന്നാലെ ഫ്രീമാൻ തൊടുത്ത് ഹെഡ തടുക്കാൻ ഓസ്‌ട്രേലിയൻ ഗോളിക്ക് ആയില്ല.

FIFA World Cup 2026: USA dominates first half; leads by two goals against Australia

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News