
2018ല്‍ പുറത്തിറങ്ങിയ ‘സത്യമേവ ജയതേ’ എന്ന ഹിന്ദി ചിത്രത്തിലെ ‘ദില്‍ബര്‍’ എന്ന ഗാനത്തിനു ചുവടുവെച്ചതോടെ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ഇപ്പോള്‍ ഫിഫ ലോകകപ്പിലും നോറ തന്റെ മാസ്മരിക നൃത്തച്ചുവടുകള്‍ പുറത്തെടുക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കോ, കാനഡ, യു.എസ് എന്നീ മൂന്നു രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. ഇതില്‍ കാനഡയിലെ ഉദ്ഘാടനച്ചടങ്ങില്‍ ചുവടുവെയ്ക്കാന്‍ എത്തുകയാണ് ബോളിവുഡ് താരം നോറ ഫത്തേഹി. ജൂണ്‍ 12നാണ് കാനഡയിലെ ടൊറന്റോയില്‍ മത്സരത്തിനു തുടക്കമാകുക അന്നേദിവസമാണ് നോറ ഫത്തേഹിയുടെ പ്രകടനം.
ഇതാദ്യമായല്ല ഫിഫ ലോകകപ്പില്‍ നോറ ഫത്തേഹി അരങ്ങേറുന്നത്. ഖത്തര്‍ ലോകകപ്പിലായിരുന്നു ഇതിനുമുമ്പ് നോറ ചുവടുവെച്ചത്. നോറയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെയാണ് ലോകകപ്പ്. ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കും. ലോകകപ്പ് നടക്കുന്ന മൂന്നു രാജ്യങ്ങളിലും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കാനഡയില്‍ നോറ ഫത്തേഹിയുടെ പരിപാടി ഒരുങ്ങുന്നത്.
Also Read: ‘ഫോട്ടോസ് എടുക്കുന്നത് നിർത്തി, മുഖത്ത് കുറേ മാറ്റങ്ങൾ വന്നു’; അവസ്ഥ തുറന്നുപറഞ്ഞ് നടി ജ്യോതി കൃഷ്ണ
മൊറോക്കന്‍-കനേഡിയന്‍ നര്‍ത്തകിയും മോഡലും നടിയുമാണ് 34കാരിയായ നോറ ഫത്തേഹി. 2013ല്‍ പുറത്തിറങ്ങിയ റോറര്‍: ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഐറ്റം ഡാന്‍സിലൂടെയാണ് താരം പ്രശസ്തയായത്. ഡബിള്‍ ബാരല്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷാ ചിത്രങ്ങളില്‍ സജീവമാണ് താരം. ബിഗ് ബോസിന്റെ ഒമ്പതാം സീസണിലും നോറ എത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

