
ഹ്യുസ്റ്റണിൽ നടക്കുന്ന ഫിഫ ലോകകപ്പ് കെ ഗ്രൂപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പറങ്കി പടയ്ക്കു മുൻതൂക്കം. ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിട്ട് നിൽക്കുന്നു. നേരത്തെ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ മുന്നിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ ആണ് പോർച്ചുഗൽ അണിനിരന്നത്. കോംഗോ ആകട്ടെ പ്രതിരോധാത്മകമായ 5-3-2 ഫോർമേഷനിൽ ആണ് പോരിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ തന്നെ പറങ്കി പട വെടി പൊട്ടിച്ചു. പെനാൽറ്റി ബോക്സിനു വെളിയിൽ നിന്നും നെറ്റോ നൽകിയ ക്രോസ്സ് ബോക്സിൽ വച്ച് ജാവോ നേവ്സ് കോംഗോ ഗോൾ പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് തിരിച്ചു വിട്ട് ആറാം മിനുട്ടിൽ ലീഡ് നേടി.
Also Read: താരങ്ങൾ മണ്ണിലിറങ്ങി; മെസിയുടെ ദിവസം, എംബാപ്പെയുടെയും ഹാലൻഡിന്‍റെയും
തൊട്ടുപിന്നാലെ കോംഗോ താരത്തെ ഫൗൾ ചെയ്തതിന് ബെർണാർഡോ സിൽവ മഞ്ഞ കാർഡ് ഏറ്റുവാങ്ങി.പിന്നാലെ കോംഗോ നായകൻ എംബെംബയും മഞ്ഞ കാർഡ് ഏറ്റുവാങ്ങി. എന്നാൽ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ കാണിച്ച അലസതയ്ക്ക് പോർച്ചുഗൽ വലിയ വില കൊടുക്കേണ്ടി വന്നു. പോർച്ചുഗീസ് ഗോൾമുഖത്തോട് ചേർന്ന് വിസാ തൊടുത്ത ഷോട്ട് പോർച്ചുഗീസ് ഗോളിയെ മറികടന്ന് പോസ്റ്റിൽ പതിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

