ഫിഫ ലോകകപ്പ്; ജോർദാനെ വീഴ്ത്തി അൾജീരിയ; നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി

ലോകകപ്പിൽ ​ഗ്രൂപ്പ് ജെയിൽ ആവേശകരമായ മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തി അൾജീരിയ. ഒരു ​ഗോൾ പിന്നിട്ട് നിന്ന ശേഷമാണ് അൾജീരിയയുടെ ​ഗംഭീര തിരിച്ചുവരവ്. അൾജീരിയക്ക് വേണ്ടി അമീൻ ​ഗോറി ( 82) നാദിർ ബെൻബോളി എന്നിവരാണ് സ്കോർ ചെയ്തത്. നിസാർ അൽറഷ്ദാന്റെ ​ഗോളിൽ ആണ് ജോർദാൻ മത്സരത്തിൽ ആദ്യം ലീഡ് നേടിയത്.

ഈ വിജയത്തോടെ ​ഗ്രൂപ്പ് ജെയിൽ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അൾജീരിയ. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ജോർദാൻ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ഇതോടെ ജോർദാൻ ലോകകപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു. ആറു പോയിന്റോടെ അർജന്റീന ഒന്നാമതും മൂന്ന് പോയിന്റോടെ ഓസ്ട്രിയ ഒന്നാമതുമാണ്. അവസാന മത്സരത്തിൽ ഓസ്ട്രിയയെ തോല്പിക്കാൻ സാധിച്ചാൽ അൾജീരിയയ്ക്ക് നോക്കൗട്ടിൽ എത്താനാവും. അർജന്റീനക്ക് എതിരെയാണ് ജോർദാന്റെ അവസാന മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News