
ഗ്രൂപ്പ് സിയിൽ ഹെയ്തിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം കുറിച്ച് സ്കോട്ലൻഡ്. ബ്രസീൽ മൊറോക്കോ മത്സരം സമനിലയിൽ അവസാനിച്ചതോടെ ഗ്രൂപ് സിയിൽ വിജയത്തോടെ ഒന്നാമതെത്താനും സ്കോട്ലൻഡിന് സാധിച്ചു. 28 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന സ്കോട്ലൻഡ് 28-ാം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് വിജയം കുറിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ബെൻ ഗാനൻ ഡോക് നൽകിയ ക്രോസ് പോസ്റ്റിലേക്ക് ചെ ആദംസ് തൊടുത്തുവെങ്കിലും ഹെയ്തി കീപ്പറിൽ തട്ടി നിഷ്ഫലമായി റീബൗണ്ട് ചെയ്തെത്തിയ പന്ത് ജോൺ മക്ഗീൻ വലയിലേക്കെത്തിക്കുകയായിരുന്നു.
Also Read: ഖത്തറിന്റെ കാവൽക്കാരൻ; അറിയാം സ്വിറ്റസർലണ്ടിന്റെ ആക്രമണങ്ങളെ നിർവീര്യമാക്കിയ ഗോളി ആബുനാദയെ പറ്റി
ഹെയ്തിയുടെ പ്രത്യാക്രമണങ്ങളെല്ലാം സ്കോട്ലൻഡ് ഗോൾകീപ്പർ ആംഗസ് ഗണ്ണും പ്രതിരോധനിരയും ചേർന്ന് നിഷ്പ്രഭമാക്കുകയായിരുന്നു. സ്കോട്ടിഷ് പ്രതിരോധത്തെ ശക്തമായി പരീക്ഷിക്കാൻ ഹെയ്തി ആക്രമണ നിരയ്ക്ക് സാധിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
Also Read: ഫിഫ ലോകകപ്പ് 2026: ബ്രസീലിനെ സമനിലയിൽ കുരുക്കി മൊറോക്കോ
നേരത്തെ ബ്രസീല് മോറോക്കോ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്. ജയത്തോടെ മൂന്ന് പോയിന്റ് ലഭിച്ച സ്കോട്ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാകുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

