ഫുട്ബോൾ ലോകകപ്പിലെ ‘വണ്ടർ കിഡ്സ്’

FIFA WORLDCUP 2026 Wonder Kids

ഇത്തവണത്തെ ഫുട്ബോൾ മാമാങ്കത്തിൽ ഇതിഹാസ താരങ്ങളോടൊപ്പം ലോകം കാത്തിരിയ്ക്കുകയാണ് കൗമാരക്കാരുടെ കളിയ‍ഴകിനെ. ഒരുപിടി യുവതാരങ്ങളാണ് ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിൽ പന്തുതട്ടാനൊരുങ്ങുന്നത്.

2026 ഫിഫാ ലോകപ്പിൻറെ ആരവം അന്തരീക്ഷത്തിൽ നിറഞ്ഞു തുടങ്ങമ്പോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. ഇതിഹാസ താരങ്ങൾക്കൊപ്പം പുതു തലമുറയിലെ മിന്നും താരങ്ങളും ഇത്തവണ ബൂട്ടുകെട്ടുന്നു എന്ന സവിശേഷതയും ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിനുണ്ട്.

ഈ ലോകകപ്പോടെ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമെല്ലാം പടിയിറങ്ങുമ്പോൾ ഇനി അവരുടെ സ്ഥാനത്തേക്ക് ആരൊക്കെ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.

Also Read: 20 വർഷത്തെ സ്വപ്നം… ഒരു കിരീടം മാത്രം ബാക്കി! അവസാന ലോകകപ്പിനൊരുങ്ങി റൊണാൾഡോ

ഈ പട്ടികയിൽ പ്രധാനിയാണ് സ്പാനിഷ് താരം ലാമിൻ യാമൽ. 18കാരനായ താരം ഇതിനോടകം ഫുട്ബോൾ ലോകത്ത് തന്റെ കാൽമുദ്ര അടയാളപ്പെടുത്തിക്കഴിഞ്ഞ താരമാണ്. ഇത്തവണ സ്പെയിൻ നിരയിൽ നിർണ്ണായക ഇംപാക്ട് സൃഷ്ടിക്കാൻ യമാലുണ്ടാവുമെന്നുറപ്പാണ്.

അർജന്റീനയുടെ നിക്കോ പാസാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മറ്റൊരുതാരം. റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നിക്കോ പാസ് ശ്രദ്ധേയനാകുന്നത്. മികച്ച ഡ്രിബ്ലിംഗ്, കൃത്യമായ പാസുകൾ. ബോക്സിന് പുറത്തുനിന്നും ഗോളുകൾ കണ്ടെത്താനുള്ള കഴിവാണ് അർജൻറീനിയൻ കോച്ച് പാസിനെ ശ്രദ്ധിക്കാനിടയായത്.

നിക്കോ പാസ്

Also Read: ഫുട്ബോൾ ആരാധകരെ ഞെട്ടിക്കാൻ 2026 ലോകകപ്പ്! ഫൈനലിൽ പോലും വലിയ മാറ്റം; അറിയാം പുതിയ പ്രത്യേകതകൾ

ഫ്രഞ്ച് ടീമിലുപ്പെട്ട വാറൻ സെയ്‌ർ-എമറിയും ഈ ലോകകപ്പിലെ പ്രധാന താരമാണ്. സെൻട്രൽ മിഡ്ഫീൽഡർ / ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ പൊസിഷനിൽ കളിക്കുന്ന അദേഹം പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ പ്രധാന പങ്കുവെച്ച വ്യക്തികൂടിയാണ് വാറൻ-സെയ്ർ- എമറി.

വാറൻ സെയ്‌ർ-എമറി

ബ്രസീലിന്റെ എൻഡ്രിക്കാണ് മറ്റൊരു താരം. ബ്രസീലിന്റെ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഇത്തവണ എൻഡ്രിക്കും ഉണ്ടാകുനമെന്ന പ്രതീക്ഷിയിലാണ് ബ്രസീൽ ആരാധകരും ഫുഡ്ബോൾ വിദഗ്ദരും.

സ്പെയിന്റെ പെഡ്രിയേയും ഇത്തവണ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്നത്. സാവി ഹെർണാണ്ടസിന്റെ ശിഷ്യനായ പെ‍ഡ്രി ബാഴ്സലോണക്കായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മിഡ്ഫീൽഡർ‌ റോളിൽ തിളങ്ങുന്ന പെഡ്രിക്ക് ഇത്തവണത്തെ സ്പാനിഷ് നിരയിൽ നിർണ്ണായക റോളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് കാത്തിരിക്കുകയാണ് യുവത്വത്തിൻറെ മാസ്മരിക പ്രകടനത്തിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News