കോട്ടയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു

കോട്ടയം ഗാന്ധിനഗറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു. ആര്‍പ്പുക്കര വില്ലൂന്നി പുതുശ്ശേരി ഡെറിജോണിന്റെ മകന്‍ ഏദന്‍(15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6നായിരുന്നു അപകടം.

മീനച്ചിലാറിന്റെ റാണി റൈസ് മില്ലിന് സമീപമുള്ള കൈവഴിയില്‍ പത്തോളം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഏദന്‍. നീന്തല്‍ പഠിക്കുന്നതിനും ചൂണ്ട ഇടുന്നതിനുമാണ് ഇവിടെയെത്തിയത്. എല്ലാവരും നീന്തുകയും നീന്തല്‍ പരിശീലനം നടത്തുകയും ചെയ്തു. ഇതിനിടെ നീന്തലറിയാത്ത ഏദന്‍ വെള്ളത്തിലിറങ്ങിയതോടെ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളത്തില്‍ കിടന്ന ഏദനെ കരയ്‌ക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here