
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് അഞ്ചാം മരണം റിപ്പോർട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാം മരണം ആണിത്.
കഴിഞ്ഞ ദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62കാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച മരിച്ചത്. കഴിഞ്ഞ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് രണ്ടുപേരാണ്.
also read; ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
ജില്ലയിൽ നിലവിൽ 543 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണ്ണാർക്കാട് മേഖലയിൽ. ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

