ഡെസ്ക്കിൽ താളമിട്ട് അഞ്ചാം ക്ലാസ്സുകാരന്റെ ക്ലാസ് റൂമിലെ പാട്ട്; വീഡിയോ പങ്കുവെച്ച് മന്ത്രി രാധാകൃഷ്ണൻ

വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. മന്ത്രി കെ. രാധാകൃഷ്ണനും അഭിജിത്തിന്റെ താളമിടൽ തന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ ആണ് താൻ പാടിയ പാട്ടിന് അഭിജിത്തിനെ കൊണ്ട് താളമിടുവിച്ചത്.

also read; ഏകീകൃത സിവിൽ കോഡ്: കോൺഗ്രസിൻ്റെ നിലപാടിൽ ഉറപ്പില്ല; പ്രതീക്ഷ മാത്രമെന്ന് ലീഗ്

വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ അഞ്ചാം ക്ലാസുകാരൻ അഭിജിത് ബി., സംഗീതാധ്യാപിക അഞ്ജന ടീച്ചർ പാടിയ പരമ്പരാഗത ഭാഷയിലെ പാട്ടിനൊപ്പം താളമിട്ടപ്പോൾ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റ് ഇങ്ങനെ ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News