
അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന് നാളെ സമാപനം. ആദ്യദിനത്തിന്റെ തുടർച്ചയായി വിവിധ സെമിനാറുകളും ഉയർന്നുവന്ന ആശയങ്ങളുടെ ക്രോഡീകരണവും നടക്കും. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിൽ 18 വേദികളിലായി മൂവായിരം പ്രതിനിധികൾ പങ്കെടുക്കുന്ന 46 ചർച്ചാ സമ്മേളനം ആണ് നടക്കുന്നത്. ആദ്യദിനം പൊതുവിദ്യാഭ്യാസം, കുടുംബശ്രീ, നഗരവൽക്കരണം തുടങ്ങി 31 സെമിനാറുകൾ അരങ്ങേറി. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമാപന സമ്മേളനങ്ങൾക്ക് പുറമേ സംഘടിപ്പിച്ച 4 സിമ്പോസിയങ്ങളും പഠന കോൺഗ്രസിന്റെ മാറ്റ് കൂട്ടിയിരുന്നു. രണ്ടാം ദിനം 15 സെമിനാറുകൾ ആണ് നടക്കുക. തുടർന്ന് വിവിധ സെമിനാറുകളിൽ ഉയർന്നുവന്ന ആശയങ്ങളുടെ ക്രോഡീകരണം നടക്കും. ഉച്ചയ്ക്ക് ശേഷം എകെജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യും.
English Summary: The Fifth International Studies Congress concludes tomorrow, with seminars and consolidation of key ideas continuing.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

