രാജക്കൻമാരായി ധോണിപ്പട; ചെന്നൈക്കും ധോണിക്കും അഞ്ചാം കിരീടം

ഐപിഎൽ പതിനാറാം സീസണിലെ കിരീട പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ഇടക്ക് മഴവില്ലനായി എത്തി. എന്നാൽ മഴയെ വെല്ലുന്ന റൺമഴ അഹമ്മദാബാദിൽ പെയ്തിറങ്ങിയപ്പോൾ 5 വിക്കറ്റിന് ചെന്നൈ വിജയം സ്വന്തമാക്കി .നിശ്ചിത 20 ഓവറിൽ വിജയിക്കാൻ 215 റൺസായിരുന്നു സൂപ്പർ കിംഗ്സിന് വേണ്ടിയിരുന്നത്. ചെന്നൈ ബാറ്റിംഗിനിറങ്ങി മൂന്ന് പന്തുകൾ മാത്രം പൂർത്തിയായപ്പോൾ റിസർവ് ദിനത്തിൽ വില്ലനായി വീണ്ടും മഴ അവതരിച്ചു. മഴ ഇടക്ക് തടസപ്പെടുത്തിയ മത്സരത്തിൽ ധോണിക്കും സംഘത്തിനും 15 ഓവറിൽ 171 ആയി വിജയലക്ഷ്യം പുനർനിർണയിക്കപ്പെട്ടു.

ഓപ്പണർമാരായ ഡെവൺ കോൺവെയെ (47) റുതുരാജ് ഗെയ്‌ക്‌വാദ് (21) എന്നിവർ മികച്ച തുടക്കം നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 6.3 ഓവറിൽ 74 റൺസ് കൂട്ടിച്ചേർത്തു. ഒരേ ഓവറിൽ തന്നെ ഇരുവരെയും പുറത്താക്കി നൂർ അഹമ്മദ് ഗുജറാത്തിൻ്റെ കിരീട പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. അമ്പാട്ടി റായിഡുവിനെയും (19) തൻ്റെ അവസാന ഐപിഎൽ കളിക്കുന്ന അമ്പാട്ടി റായിഡു (11 പന്തിൽ 26) പന്തുകൾ അതിർത്തി കടത്തിയപ്പോൾ ചൈന്നൈ അനായാസം വിജയത്തിലേക്ക് നീങ്ങും എന്ന നിലയിലെത്തി.എന്നാൽ ഇടവിട്ട് വിക്കറ്റ് വീണതോടെ മത്സരം ഏത് വശത്തേക്കും തിരിയാം എന്ന രീതിയിലേക്ക് മാറി.

അജിങ്ക്യ രഹാനെയും അമ്പാട്ടി റായിഡുവിനെയും ധോണിയെയും (0) പുറത്താക്കി മോഹിത് ശർമ മത്സരം ഫോട്ടോ ഫിനിഷിലേക്ക് എത്തിച്ചു. ശിവം ദുബെയും (21 പന്തിൽ 31) രവീന്ദ്ര ജഡേജയും (6 പന്തിൽ 15) ക്രീസിൽ ഉണ്ടായിരുന്ന അവസാനഓവറിൽ ജയിക്കാൻ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാനഓവറിൻ്റെ തുടക്കം മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന പന്തുകളിൽ ഗുജറാത്തിന് അടിപതറി. അവസാന രണ്ട് പന്തുകളിൽ വിജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന ചെന്നൈയെ യഥാക്രമം രവീന്ദ്ര ജഡേജ സിക്സറും ഫോറും പറത്തി വിജയതീരത്ത് എത്തിക്കുകയായിരുന്നു. മോഹിത് ശർമ മൂന്ന് വിക്കറ്റും നൂർ അഹമ്മദ് രണ്ട് വിക്കറ്റും ഗുജറാത്തിനായി വീഴ്ത്തി.

റിസർവ് ദിനത്തിൽ ടോസ് വിജയിച്ച ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട് ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചുകൂടി. അർദ്ധ സെഞ്ച്വറി നേടിയ സായ് സുദർശൻ്റെയും ( 96) വൃദ്ധിമാൻ സാഹയുടേയും (54) പ്രകടനമാണ് അഹമ്മദാബാദിൽ ചെന്നൈക്ക് മേൽ റൺമഴ പെയ്യിച്ചത്. ശുഭ്മാൻ ഗില്ലും (39) ഹർദിക് പാണ്ഡ്യ ( പുറത്താവാതെ 21) എന്നിവരുടെ പ്രകടനവും സ്കോർ ഇരുന്നൂറ് കടത്തുന്നതിൽ നിർണ്ണായകമായി.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. തുടർന്ന് ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് തൊട്ടുപിന്നാലെ മഴയെത്തുകയായിരന്നു.

ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് കലാശപ്പോര് റിസർവ് ദിനത്തിലേക്ക് നീങ്ങിയത്. റിസർവ് ദിനത്തിലും കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ മഴവില്ലനായി എത്തിയതോടെ മത്സരം നിർത്തിവെക്കുകയും ചെന്നെയുടെ വിജയം പുനർനിർണയിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News