വിനോദയാത്രപോയി തിരികെവന്ന ബസ്സിൽ 50 കുപ്പി ഗോവൻ മദ്യം

വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. ടി.ടി.സി വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്നാണ് മദ്യം പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ALSO READ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവന്‍ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. വാഹനത്തിന്റെ ലഗേജ് അറയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാലാരിവട്ടം ഭാഗത്തുവെച്ച് ബസില്‍ നിന്ന് മദ്യം പിടികൂടിയത്. കൊല്ലത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളും അധ്യാപകരുമാണ് ടൂർ പോയത്.

ALSO READ: വൈറലാകുന്ന ഫോട്ടോ ലാബ് ‘ആപ്പാ’കുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here