അൻപതോളം വിദ്യാർഥിനികളെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രിൻസിപ്പാൾ അറസ്റ്റിൽ

അൻപതോളം വിദ്യാർഥിനികളെ ലൈം​ഗികമായി ഉപദ്രവിച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഹരിയാനയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ വനിതാ കമീഷനും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു. ഇതിനെത്തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പ്രതിയായ സ്കൂൾ പ്രിൻസിപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ALSO READ: കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്:  മന്ത്രി വീണാ ജോർജ്

കുട്ടികളെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഓഫീസിലേക്ക് വിളിച്ച് വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന പരാതി. വിദ്യാർഥിനികൾ ലൈം​ഗികാരോപണം ഉന്നയിച്ചതിനെതുടർന്ന് പ്രതിയായ പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തു.

ALSO READ: അമല പോൾ വിവാഹിതയായി, കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് വരൻ ജ​ഗദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News