പോരാട്ടം ഫാസിസത്തിനെതിരെ, ഏക സിവില്‍ കോഡില്‍ പ്രതിഷേധം സെമിനാറില്‍ ഒതുക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏക സിവില്‍ കോഡിനെതിരായി സിപിഐഎം കോ‍ഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയ വാദികളൊ‍ഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍ എസ് എസ് – ബി ജെ പി അജണ്ടയ്ക്ക് എതിരാണ് സെമിനാറെന്നും  ദേശീയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടി

ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്‍റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറില്‍ ഒതുങ്ങില്ല.ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തില്ലെന്നും സെമിനാറില്‍ ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News