ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് അന്തരിച്ചു

ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: “ഇളയരാജയെക്കുറിച്ച് മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയാണ് പുറത്ത് പറയാതിരുന്നത് “; അവസരം കുറഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തി മിൻമിനി

സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, മനസിനക്കരെ, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴി രണ്ടിലും  തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

‘വിളക്കിന്റെ വെളിച്ചത്തില്‍’ എന്ന നാടകത്തിലൂടെ തന്റെ പത്തൊന്‍പതാം വയസിലാണ് നാടക രംഗത്തേക്ക് സി വി ദേവ് പ്രവേശിക്കുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് ആദ്യ പ്രദര്‍ശനം നടന്ന നാടകത്തില്‍ സി വി ദേവ് മുഖ്യമവേഷത്തിലാണ് എത്തിയത്. എം ടി വാസുദേവന്‍ നായരുടേത് അടക്കം നിരവധി പേരുടെ നാടകങ്ങളില്‍ പ്രധാന വേഷത്തില്‍ സി വി ദേവ് അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News