
ലോകം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ അക്രമിക്കുകയും ഇറാൻ പ്രതിരോധിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി ലോകം മുഴുവൻ അരക്ഷിതാവസ്ഥയിലാണ്. പാചക വാതക പ്രതിസന്ധി ഇന്ത്യയെ വലിയ രീതിയിലാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ടൽ മേഖലയേയും മറ്റ് തൊഴിലാളികളേയും ബാധിക്കുകുയും ചെയ്തു.
ഇപ്പോഴിതാ സിനിമാ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. എൽപിജി സിലിണ്ടർ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുമ്പോൾ 18 ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങാണ് അവതാളത്തിലായിരിക്കുന്നത്. രണ്ട് ദിവസത്തേക്കു കൂടിയുള്ള എൽപിജി മാത്രമേ പല സെറ്റുകളിലും ഇനിയും ബാക്കിയുള്ളൂ. അത് കൂടി കഴിഞ്ഞാൽ ഷൂട്ടിങ് പൂർണമായും നിർത്തിവയ്കേണ്ടുന്ന സ്ഥിതിയുണ്ടാക്കും.
അത് വലിയ സാമ്പത്തിക നഷ്ടത്തിലേക്കും വഴിവെക്കും. ഷൂട്ടിങ് നിർത്തി വയ്ക്കുന്നത് നടീ നടന്മാരുടെ ഡേറ്റിനെ ബാധിക്കും. പിന്നീട് ഷൂട്ടിങ് റീ ഷെഡ്യൂൾ ചെയ്യുകയെന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഇതിന് പുറമെ വിദേശ രാജ്യറങ്ങളിൽ സിനിമകൾ റിലീസ് ചെയ്യാൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




