
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ജെ.എസ്.കെ എന്ന ചിത്രത്തിന് ഷോക്കോസ് നോട്ടീസ് ലഭിച്ചിട്ടില്ല എന്ന് സിനിമയുടെ സംവിധായകൻ. 13+ UA സർട്ടിഫിക്കറ്റ് നൽകാമെന്നാണ് പറഞ്ഞിരുന്നത്. പ്രീവ്യൂ കമ്മറ്റി വ്യാഴാഴ്ച മുംബൈയിൽ വീണ്ടും ചിത്രം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും ദിവസമായി കാത്തിരിക്കുകയാണ്, കൃത്യമായ കാരണം പറഞ്ഞാൽ അതനുസരിച്ച് മറുപടി നൽകാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരാണവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല, നിർമാതാവിനോട് ഫോണിൽ ആണ് ജാനകി എന്ന പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടതെന്നും സംവിധായകൻ വ്യക്തമാക്കി. ഇതുവരെ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല, ഷോക്കോസ് നോട്ടീസും ലഭിച്ചിട്ടില്ല എന്നും സംവിധായകൻ പറഞ്ഞു.
Also read – നടിയാകണമെന്ന് ഞാന്‍ പറഞ്ഞു; നിറത്തിന്റെ പേരില്‍ അന്ന് ഒരുപാടു പേര്‍ പരിഹസിച്ചു: ദുരനുഭവം പങ്കിട്ട് നടി നിമിഷ
ജാനകി എന്ന ടൈറ്റിലും കഥാപാത്രത്തിൻ്റെ പേരും മാറ്റണമെന്നും ആവശ്യപ്പെട്ടതായി സംവിധായകൻ പറഞ്ഞു.സെൻസർ ബോർഡ് കൃത്യമായ കാരണം പറയുന്നില്ല എന്നും പേരു മാറ്റണം എന്നു മാത്രമാണ് പറയുന്നത്. ചിത്രം 13+ UA കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. പേരു മാറ്റണമെങ്കിൽ മുഴുവൻ കഥാപാത്രങ്ങളെയും വീണും ഡബ് ചെയ്യണമെന്നും സാമ്പത്തിക ബുദ്ധിമുട്ടും വളരെ വലുതാണെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here