
എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രമായ ഓർഗനൈസർ. ക്രിസ്ത്യൻ വിശ്വാസങ്ങളെയും മൂല്യങ്ങളെയും തെറ്റായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. ദൈവപുത്രൻ പാപം ചെയ്യുമ്പോൾ, ദൈവം ഒരു കറുത്ത ദൂതനെ അയയ്ക്കുന്നു. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച് ദൈവപുത്രൻ മറ്റാരുമല്ല യേശുക്രിസ്തുവാണ് എന്ന വിചിത്ര വാദമാണ് ഓർഗനൈസർ ഉയർത്തിയിരിക്കുന്നത്.
Also read: ‘സ്ത്രീകളെയും കുട്ടികളെയും അടിച്ചു കൊന്നു കത്തിച്ചു’: ചെയ്ത ക്രൂരതകൾ എണ്ണി പറഞ്ഞ ബാബു ഭായ് പട്ടേൽ
ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ “കറുത്ത മാലാഖ” ആരാണെന്ന് ചോദ്യം. ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് തകർന്ന പള്ളി പശ്ചാത്തലമാക്കിയാണ്. ക്രിസ്തുമതത്തിന്റെ സത്തയെ വളച്ചൊടിക്കുകയാണെന്ന് ലേഖനം. ദൈവപുത്രന്റെ പാപം നിമിത്തം ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് ലൂസിഫർ തന്നെ പ്രഖ്യാപിക്കുന്നു. ദൈവപുത്രനെ പ്രതിരോധിക്കാൻ ലൂസിഫർ പുനരുജ്ജീവിപ്പിക്കപ്പെട്ടാൽ, അത് ദൈവം ശക്തിയില്ലാത്തവനെന്നു കാണിക്കുന്നു. ഖുറാനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ഇങ്ങനെ കഥ കെട്ടിച്ചമക്കുമോ??അങ്ങനെയെങ്കിൽ കാതടപ്പിക്കുന്ന കോലാഹലമുണ്ടാകില്ലേ എന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
Also read: വഖഫ് ഭേദഗതി ബില്‍; പ്രതിപക്ഷ പിന്തുണ അഭ്യര്‍ത്ഥിച്ച് മന്ത്രി കിരണ്‍ റിജിജു
ക്രിസ്ത്യൻ സമൂഹം പ്രതികരിക്കാത്തതെന്തേ എന്നും ഇറാഖിലെ ഏക ക്രിസ്ത്യൻ പട്ടണമായ കരഗോഷിനെയാണ് കാണിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിൻ കീഴിലുള്ള ക്രിസ്ത്യൻ കഷ്ടപ്പാടുകളുടെ പ്രതീകമായിരുന്ന ഒരു നഗരത്തിലെ ഒരു പള്ളി എന്തിനാണ് തിരഞ്ഞെടുത്തത് എന്നും ഓർഗനൈസറിലെ ലേഖനത്തിൽ പരാമർശിക്കുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here