‘ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം, സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം’; ജെഎസ്കെ വിവാദത്തിൽ സിനിമാ സംഘടനകൾ സമരത്തിലേക്ക്

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഫ്കയും AMMA യും ഉൾപ്പെടെ സമരത്തിൽ പങ്കാളികളാകും. റിവൈസിങ് കമ്മറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിർമ്മാതാക്കൾക്ക് കിട്ടിയിട്ടില്ല. കഥാപാത്രത്തിൻ്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് പറയുന്നത്. സമാനമായ സംഭവങ്ങൾ രണ്ടു തവണ ഉണ്ടായി.

ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നത്. ജെഎസ്കെ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇത് എന്നും കോടതിയിൽ തങ്ങൾക്ക് വിശ്വാസമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആശാൻ്റെ സീത ഇന്നും നമ്മളോട് സംസാരിക്കുന്നുണ്ട്. ആ സീതയെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം’; വിവാദ പരാമർശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

സിനിമയുടെ മാത്രം പ്രശ്നമല്ല ഇത്, കേരളത്തിൻ്റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാൽ ഈ പ്രവണത ഇനിയും വർദ്ധിക്കുമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞു. നാളെ ഇതിനേക്കാൾ ഭയങ്കരമായ അവസ്ഥയിലേക്ക് പോകും. എല്ലാ പേരുകളും ഏതെങ്കിലും തരത്തിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകും എന്നും രഞ്ജി പണിക്കർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News