പ്രേക്ഷക പ്രശംസ നേടി ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ ടീസർ; സഹനടനിൽ നിന്ന് നായകനിലേക്ക് സുഭീഷ് സുധി

ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ആയി. ചിത്രത്തിന്റെ സംവിധാനം ടി വി രഞ്ജിത്ത് ആണ്. സുബീഷ് സുധി നായകനാകുന്ന ചിത്രത്തിൽ ഷെല്ലിയാണ് നായിക. സിനിമ നിർമിക്കുന്നത് ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ്.

ALSO READ: ജയസൂര്യയും പ്രഭുദേവയും ഒന്നിക്കുന്നു; അണിയറയിൽ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

നിസാം റാവുത്തര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഛായാഗ്രഹണം അന്‍സാര്‍ ഷാ. രഘുനാഥ് വര്‍മ്മ ക്രിയേറ്റീവ് ഡയറക്ടറായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി നാഗരാജ്, എഡിറ്റര്‍ ജിതിന്‍ ടി കെ. സംഗീത സംവിധാനം നിർവഹിക്കുന്നത് അജ്മല്‍ ഹസ്ബുള്ളയാണ്. മേക്കപ്പ് റോണക്സ് സേവ്യറും വസ്ത്രാലങ്കാരം സമീറ സനീഷും ആര്‍ട്ട് ഷാജി മുകുന്ദും നിർവഹിക്കും.

ALSO READ: ‘സൈറൻ’ ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിൽ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍, നിതിന്‍ എം എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ യെല്ലൊ ടൂത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News