
വിവാദമായി കൊടുങ്ങല്ലൂർ ഭരണിക്കിടേയുള്ള സിനിമാ ചിത്രീകരണം. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് ചിത്രീകരണം നടത്തിയത് എന്നാണ് വിവരം. കോമരങ്ങളും പൊലീസും തമ്മിലുള്ള സംഘട്ടനമാണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്.
കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിലാണ് പ്രചരിച്ചത്.
Also read: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; യുവതി അറസ്റ്റിൽ
ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. വലിയ സിനിമയുടെ ചിത്രീകരണമല്ല നടന്നത് ഏതോ ചെറിയ സംഘമാണ് ക്ഷേത്രത്തിലെത്തി ചിത്രീകരിച്ചത് എന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഡി എസ് എൽ ആർ ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയത്. പൊലീസിന്റെ അതിക്രമം എന്ന രീതിയിലാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എന്നും ദേവസ്വം ബോർഡ് പറഞ്ഞു.
English summary : Filming at Kodungallur Bharani has become controversial. It is reported that the filming was done without the permission of the Devaswom Board.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

