
വി ഡി സതീശൻ സർക്കാരിന്റെ വിവാദത്തിലായ ധനബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുൾപ്പെടുന്ന ധനബില്ല് വി ഡി സതീശനാണ് അവതരിപ്പിക്കുന്നത്. ബില്ല് പാസാക്കുമോയെന്ന കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുകയാണ്. സഭയിൽ പ്രതിപക്ഷം ശക്തമായി എതിർക്കും. യുഡിഎഫിൽ തന്നെ നേതാക്കളിൽ നിന്ന് ധനബില്ലുമായി ബന്ധപ്പെട്ട് വിവിധ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വി ഡി സതീശൻ ഏകപക്ഷീയമായി നിർണായക തീരുമാനങ്ങളെടുത്തുവെന്ന വിമർശനങ്ങളും പാർട്ടിക്കുള്ളിലുണ്ട്.
also read:ടിനി ടോമിനെതിരായ അൻസിബയുടെ പരാതി; ഇന്ന് പൊലീസ് കേസെടുത്തേക്കും
ബില്ല് പാസായാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാൻ സാധ്യതയില്ലെന്നാണ് സൂചന. പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ പുതിയ നികുതി ഘടന നിലവിൽ വരൂ എന്ന പ്രത്യേക വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് മുന്നണിയിൽ വിശദമായ ചർച്ച നടത്തി മദ്യനയം അംഗീകരിച്ചതിനു ശേഷം മാത്രമേ നികുതി നടപ്പിലാക്കുകയുള്ളൂ എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ധനബില്ല് സഭ പാസാക്കുന്നതോടെ മദ്യനയത്തിന് പ്രസക്തിയില്ലാതാകുമെന്നും, ഇത് ബക്കാർഡി ഉൾപ്പെടെയുള്ള പ്രമുഖ മദ്യക്കമ്പനികൾക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കാൻ നിയമപരമായ വഴിതുറക്കുമെന്നും പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടും. മദ്യനികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്നും സഭയെ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

