സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായും സമയബന്ധിതമായും സാമൂഹ്യ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍ വൈകാന്‍ കാരണം കേന്ദ്രത്തിന്റെ സമീപനമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്.

ALSO READ: രജിസ്‌ട്രേഷന്‍ നിരക്ക് കുറയും; ബാധകമാകുക സംസ്ഥാനത്തിനകത്ത് രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്ക്

ഈ പ്രതികൂല സാഹചര്യത്തിലും അടുത്ത സാമ്പത്തിക വര്‍ഷം സമയബന്ധിതമായി ക്ഷേമപെന്‍ഷനും സാമൂഹിക പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും.

ALSO READ: ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും, ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News