
ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016ന് മുമ്പുള്ള സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയ പാത വികസനം യാഥാര്‍ത്ഥ്യമാവുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടയില്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള എംഎല്‍എമാര്‍ക്ക് വീതിയുള്ള ആറുവരി ദേശീയപാതയിലൂടെ തലസ്ഥാനത്തേക്ക് വരാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം ധനമന്ത്രി എടുത്തുകാട്ടിയത്.
കിഫ്ബിയില്‍ നിന്ന് ആറായിരം കോടിയോളം രൂപയാണ് ദേശീയപാത വികസനത്തിന്റെ ഭാഗായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നല്‍കിയത്. മലയോര – തീരദേശ ഹൈവേ പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം ദ്രുതഗതിയില്‍ മുന്നേറുന്നുണ്ട്.
ALSO READ: അതിവേഗ റെയിൽ ആവശ്യത്തിലുറച്ച് കേരളം; തിരുവനന്തപുരം മെട്രോ റെയിൽ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും
2025 -26 സംസ്ഥാന ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി വകയിരുത്തി, ലൈഫ് മിഷന്‍ പദ്ധതിക്ക് 1160 കോടി. അതേസമയം അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി വ്യക്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

