നികുതി ദായകര്‍ക്ക് അഭിനന്ദനം, തനത് നികുതി നികുതിയേതര വരുമാനം വര്‍ധിച്ചുവെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍

KN Balagopal

ബജറ്റില്‍ നികുതി ദായകരെ അഭിനന്ദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ നികുതി നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒപ്പം റെവന്യൂ കമ്മി കുറക്കാന്‍ കഴിഞ്ഞു. തനത് വരുമാനം 50 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുയെന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തനത് വരുമാന വര്‍ദ്ധനവ് കാരണമാണ് കേന്ദ്ര അവഗണനയ്ക്കിടയിലും സംസ്ഥാനത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്.

ALSO READ: ‘സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചു, കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായി’: സംസ്ഥാനത്ത് ബജറ്റ് അവതരണം ആരംഭിച്ചു

അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും മുന്‍ഗണനാക്രമം നിശ്ചയിച്ചും സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. സംസ്ഥാനത്തിന്റെ ചെലവുകളിലും വന്‍വര്‍ദ്ധനവ് ഉണ്ടായി. ഉറച്ച ചുവടുവെപ്പുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കിഫ്ബി പരിഷ്‌കരണം റദ്ദു ചെയ്യുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ALSO READ: 2025നെ കേരളം സ്വാഗതം ചെയ്തത് പുനരധിവാസ പ്രഖ്യാപനവുമായി, മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ആദ്യ ഗഡുവായി 750 കോടി രൂപ

എല്ലാ മേഖലയിലും പണം എത്തിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും നേട്ടം. സംസ്ഥാന ചെലവുകള്‍ 40% വര്‍ദ്ധിപ്പിച്ചു. ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയല്ല 40% ത്തോളം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഞെരുക്കത്തിലും ചിലവ് കുറച്ചില്ല. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍. ക്ഷേമപെന്‍ഷന്‍ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാന്‍ കഴിയില്ല. തദ്ദേശ ഓഡിറ്റ് നടത്തി അനര്‍ഹരെ പുറത്താക്കുമെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News