“കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീക്കം”, കേന്ദ്രം വായ്പാ വിഹിതം വീണ്ടും  വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

സംസ്ഥാനത്തിന്‍റെ വായ്പാ വിഹിതം വീണ്ടും  വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനങ്ങൾക്ക്‌ കിട്ടേണ്ട തുകയാണ് കേന്ദ്രം വെട്ടിക്കുറച്ചതെന്നും ഇതിനെതിരെ പൊതുവികാരം ഉയര്‍ന്നുവരണമെന്നും മന്ത്രി പറഞ്ഞു.

കടമെടുപ്പ് പരിധി 15,390 കോടി മാത്രമാക്കി ചുരുക്കിയതോടെ മുമ്പുണ്ടായിരുന്നതിന്‍റെ പകുതിയായി. ഭീമമായ കുറവാണ് കേരളത്തിന്‌ വരുന്നതെന്നും  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ വലിയ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം പിടിച്ചു നിൽക്കുന്നത് സ്വന്തമായി കണ്ടെത്തുന്ന വരുമാനം കൊണ്ടാണ്. കേരളത്തിലെ ജനങ്ങൾക്ക്‌ അർഹമായ ഒരു കേന്ദ്രസഹായവും ലഭിക്കുന്നില്ല. ഇതിനെതിരെ കേരളം പാർലമെന്റിലും പുറത്തും ഒരുമിച്ച് നില്‍ക്കണമെന്നും നിയമപരമായ കാര്യങ്ങൾ സംസ്ഥാനം പരിശോധിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

23,000 കോടിയുടെ വായ്പയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും കിഫ്ബിയുടേയും വായ്പയുടെ പേരിലാണ് നിലവിലെ നടപടി. സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുകയാണ് ഇതോടെ കേന്ദ്രം ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here