‘കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വന്‍ വര്‍ധന’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വന്‍ വര്‍ധനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. അന്തിമ കണക്കില്‍ ചെലവ് ഉയരാനാണ് സാധ്യതയെന്നും രണ്ടു ട്രില്യണ്‍ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകളെന്നും മന്ത്രി പറഞ്ഞു.

ALSO READ: മധ്യവേനലവധി: ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലവാഹനങ്ങൾ നിയമാനുസൃത രേഖകളില്ലാതെ സർവീസ് നടത്തരുത്

സംസ്ഥാനം സമ്പദ് വ്യവസ്ഥയില്‍ ഇത്തവണയും ശക്തമായ വളര്‍ച്ചയാണ് നേടിയത്. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. സംസ്ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ പദ്ധതിയും ചേര്‍ന്നുള്ള ആകെ സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നുവെന്ന് ട്രഷറിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക ഞെറുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും രണ്ടു ട്രില്യണ്‍ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ വര്‍ഷത്തെ കണക്കുകളെന്നും മന്ത്രി പറഞ്ഞു.

തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്ഷേമ പെന്‍ഷന് ബജറ്റ് വകയിരുത്തലിനേക്കാള്‍ 2053 കോടി അധികം നല്‍കി. എല്ലാ മേഖലയിലും ബജറ്റിനേക്കാള്‍ അധികം തുക ലഭ്യമാക്കിയിട്ടുണ്ട്. ബജറ്റില്‍ വകയിരുത്തലില്ലാത്ത വലിയ ബാധ്യതകളും ഏറ്റെടുക്കേണ്ടിവന്നു. അന്തിമ കണക്കില്‍ ഉയരാനാണ് സാധ്യതയെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News