കണ്ണോത്ത് മല വാഹനാപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം

വയനാട് കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരുക്കേറ്റ 5 പേർക്കും ആണ് ധനസഹായം നൽകുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയുമാണ് സഹായം അനുവദിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ആയത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മലയിലായിരുന്നു അപകടം നടന്നത്.

ALSO READ:മന്ത്രി നേരിട്ട ജാതിവിവേചനം നവോത്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് -ഐ.എൻ.എൽ

പീച്ചിഡാമിന്റെ റിസര്‍വോയര്‍ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബര്‍ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

അതേസമയം നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

ALSO READ:മന്ത്രി നേരിട്ട ജാതിവിവേചനം നവോത്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് -ഐ.എൻ.എൽ

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News