കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും; എകെ ശശീന്ദ്രൻ

കണ്ണൂരിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ ജോസിന്റെ കുടുംബത്തിന് ധനസഹായം നൽകും. ആനകൾ നാട്ടിലിറങ്ങുന്ന സംഭവം ഗൗരവമേറിയത്. വന്യജീവികൾ നാട്ടിലിറങ്ങാൻ കാരണം കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവികൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം പകരുന്ന പദ്ധതികളും നടപ്പാക്കും.

Also Read; മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

വന്യ ജീവികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ തയ്യാറാക്കിയ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്നും, ഫെൻസിങ്ങും സോളാർ ഫെൻസിങ്ങും പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെ ജനക്കൂട്ടം ആനയെ പ്രകോപിപ്പിക്കരുതെന്നും മന്ത്രി നിർദേശം നൽകി.

Also Read; തിരുവനന്തപുരത്ത് റെക്കോഡ് മഴ; പെയ്തത് 20 സെന്റീമീറ്ററിലേറെ മഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News