സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു; ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും റെക്കോർഡ് ഇടിവ്

Indian Rupee fall

രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നുള്ള ആശങ്കയ്ക്ക് ആക്കം കൂട്ടി ഇന്ന് ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ കുതിക്കാൻ കാരണമായതും ആണ് രൂപയെ ദുർബലമാക്കി കൊണ്ടിരിക്കുന്നത്. ഒപ്പം അമേരിക്കൻ ഡോള കരുത്താർജ്ജിക്കുന്നതിന്റെ പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ച വേഗത്തിലാക്കി.

ഇന്ന് പകൽ വ്യാപാരത്തിൽ ഒരു അമേരിക്കൻ ഡോളറിന് മുന്നിൽ രൂപ 96.90 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞു.ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 97 കടക്കുമെന്ന് ഭയന്നെങ്കിലും പിന്നീട് ചെറിയ തോതിലുള്ള തിരിച്ചു വരവ് നടത്തിയ രൂപ ഇന്ന് ഡോളറിനെതിരെ 96.79 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ ഇടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News