സാമ്പത്തിക തട്ടിപ്പ് കേസ്; ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

Sreetu Balaramapuram

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീതുവിനെതിരെ 10 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരു കേസ് മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റൂറൽ എസ് പി കെ എസ് സുദർശൻ അറിയിച്ചു.

ഡ്രൈവറായി ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ശ്രീതു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കേസിൽ ഷിജു എന്നയാളാണ് പരാതിക്കാരൻ. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ ഇയാൾക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയും ഉണ്ടായി.

Also Read: സൗന്ദര്യം കുറവ്, കൂടുതൽ സ്ത്രീധനം വേണം, ജോലിയില്ല തുടങ്ങിയ കാരണങ്ങളാൽ ഭർതൃവീട്ടിലെ പീഡനം; മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് പ്രബിൻ അറസ്റ്റിൽ

ഷിജുവിന്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്. ഇവരി‍ക്കെതിരെ ലഭിച്ച മറ്റു പരാതികൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ശ്രീതുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് III മജിസ്ട്രേറ്റിന്റെ വസതിയിലാണ് ശ്രീതുവിനെ ഹാജരാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News