
കുറഞ്ഞ ഓവര്‍ നിരക്കിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ക്യാപ്റ്റന്‍ റിഷഭ് പന്തിന് പിഴ. ലഖ്നൗവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ പി എല്‍ മത്സരത്തില്‍ ആണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത്. സീസണിലെ ലഖ്നൗയുടെ മൂന്നാമത്തെ വീഴ്ചയാണിത്. ഏപ്രില്‍ അഞ്ച്, ഏപ്രില്‍ 26 തീയിതികളിൽ പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
ഓവര്‍ റേറ്റ് പിഴകളുമായി ബന്ധപ്പെട്ട ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണോ കുറവ് അത് ചുമത്താം. പന്തിന്റെ മൂന്നാമത്തെ പിഴവാണെങ്കിലും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യില്ല.
പന്ത് 61 പന്തില്‍ നിന്ന് പുറത്താകാതെ 118 റണ്‍സ് നേടിയിരുന്നു. എല്‍ എസ് ജി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ വിരാട് കോലിയുടെയും ജിതേഷ് ശര്‍മയുടെയും വെടിക്കെട്ട് ബാറ്റിങിൽ ആർ സി ബി ജയിക്കുകയായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് ആറ് വിജയങ്ങളും 12 പോയിന്റുമായി എല്‍ എസ് ജി സീസണ്‍ പൂര്‍ത്തിയാക്കി. പത്ത് ടീമുകളുടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

