21-ാം വയസില്‍ കൊലപാതകം, പിടി വീണത് 69-ാം വയസിൽ; അരനൂറ്റാണ്ടിനുശേഷം കൊലയാളിയെ കണ്ടെത്താൻ സഹായിച്ചത് സിഗരറ്റ് പായ്ക്കറ്റ്

യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരനൂറ്റാണ്ടിനുശേഷം പിടിയിലായി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 1977ല്‍ ജനറ്റ് റാല്‍സ്റ്റണ്‍ എന്ന യുവതിയെ കൊന്ന പ്രതി വില്ലി യൂജിൻ സിംസിനാണ് 21-ാം വയസില്‍ ചെയ്ത കൊലക്കുറ്റത്തിന് 69-ാമത്തെ വയസിൽ പിടിയിലായത്. പതിറ്റാണ്ടുകളായി യാതൊരു സൂചനയും ലഭിക്കാതെ കിടന്നിരുന്നെങ്കിലും, ഒരു സിഗരറ്റ് പായ്ക്കറ്റിൽ നിന്ന് കണ്ടെത്തിയ ഡിഎൻഎയും വിരലടയാളങ്ങളും ആണ് കേസിൽ വഴിത്തിരിവായി മാറിയത്.

ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ്, റാൽസ്റ്റണിനെ അവരുടെ ഫോക്സ്‌വാഗൺ ബീറ്റിലിന്റെ പിൻസീറ്റിൽ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലൈംഗികാതിക്രമത്തിന്റെ തെളിവുകളും ലഭിച്ചിരുന്നു. തലേന്ന് രാത്രി ജനറ്റ് അജ്ഞാത പുരുഷനൊപ്പം ബാറില്‍നിന്നു പോകുന്നതു കണ്ടതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സംവിധാനത്തിലൂടെ വിവിധ കേസുകളിലെ ലക്ഷക്കണക്കിനു വിരലടയാളങ്ങള്‍ ഒത്തുനോക്കിയപ്പോഴാണ് വില്ലിയിലേക്ക് അന്വേഷണമെത്തിയത്.

ALSO READ: ദീർഘനേരം ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? തലച്ചോറിന്റെ ഘടനയെ തന്നെ മാറ്റിയേക്കാമെന്ന് ഞെട്ടിക്കുന്ന പഠനം

കേസില്‍ തെളിവായത് ജനറ്റ് കൊല്ലപ്പെട്ട കാറിനുള്ളില്‍നിന്ന് കണ്ടെടുത്ത സിഗരറ്റ് പായ്ക്കറ്റിലെ വിരലടയാളമാണ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ആധുനിക സംവിധാനം വഴി വിരലടയാളം പരിശോധിച്ചപ്പോഴാണ് വില്ലിയാണു കൊലയാളി എന്നു തിരിച്ചറിഞ്ഞത്. ജനറ്റിന്റെ നഖങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഡിഎന്‍എ സാംപിള്‍ വില്ലിയുടേതുമായി യോജിച്ചതോടെയാണ് അറസ്റ്റ്.

കൊലപാതക ശേഷം വിരലടയാളം വഴി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നിലച്ചിരുന്നു. അതേവര്‍ഷം സൈനിക കേന്ദ്രത്തില്‍ ആര്‍മി പ്രൈവറ്റ് ആയി നിയമനം നേടിയ വില്ലി പിറ്റേവര്‍ഷം മറ്റൊരു കേസില്‍ കൊലപാതകശ്രമത്തിന് നാലുവര്‍ഷം തടവിലായിരുന്നു. പ്രതിയെ പിടികൂടിയതില്‍ നന്ദിയുണ്ടെന്നു ജനറ്റിന്രെ മകൻ അലന്‍ (54) പറഞ്ഞു. ജനറ്റ് കൊല്ലപ്പെടുമ്പോള്‍ അലന് 6 വയസ് മാത്രമായിരുന്നു പ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News