
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ ബംഗ്ലാദേശ് സ്വദേശി അതിക്രമിച്ച് കയറുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കണ്ടെത്തിയ 19 സെറ്റ് വിരലടയാളത്തില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്ന് റിപ്പോര്‍ട്ട്.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് മുംബൈ പൊലീസ് സ്റ്റേറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്ക് അയച്ച സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്നുള്ള ഫിംഗര്‍ പ്രിന്റുകളില്‍ ഒന്നും പ്രതി ഷെരീഫുള്ള് ഇസ്ലാമിന്റേതല്ലെന്നാണ്.
റിസള്‍ട്ട് പ്രതികൂലമാണെന്ന് സിഐഡി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ കൂടുതല്‍ സാമ്പിളുകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി താരത്തെ ആറു തവണയാണ് കുത്തിയത്. ജനുവരി 15നായിരുന്നു സംഭവം. താരത്തിന്റെ നട്ടെല്ലിനായിരുന്നു ഒരു കുത്തേറ്റത്. അക്രമി രക്ഷപ്പെടുകയും പിന്നാലെ താരത്തെ ഒരു ഓട്ടോറിക്ഷയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സുഷ്മനാഡിയില്‍ നിന്നും വെറും രണ്ട് മില്ലിമീറ്റര്‍ അകലെ മാത്രമാണ് കുത്തേറ്റതെന്ന് താരത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here